കാഠ്മണ്ഡു: നേപ്പാളില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി വിവിധയിടങ്ങളില്‍ ഭൂചലനമുണ്ടായി. കാഠ്മണ്ഡുവില്‍ നിന്ന് 80 കിലോമീറ്റര്‍ മാറി സിന്ധുപാല്‍ചൗക്കിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്.
റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രതയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. സിന്ധുപാല്‍ചൗക്ക് കൂടാതെ, കാഠ്മണ്ഡുവിലെ മറ്റ് സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. അതേ സമയം എന്തെങ്കിലും തരത്തിലുള്ള അപകടം നടന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ ഉത്തരാഖണ്ഡ് മുതല്‍ പശ്ചിമ നേപ്പാള്‍ വരെയുള്ള മേഖലയില്‍ ശക്തമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 8.5 തീവ്രതയോ അതിന് മുകളിലോ രേഖപ്പെടുത്തിയേക്കാവുന്ന ഭൂചലനത്തിന് സാധ്യതയുണ്ടെന്നായിരുന്നു ഇവര്‍ നല്കിയ മുന്നറിയിപ്പ്. 2015ല്‍ ഉണ്ടായ ഭൂചലനത്തില്‍ നിന്ന് ഇതുവരെ നേപ്പാള്‍ കരകയറിയിട്ടില്ല. അതിനിടയിലാണ് വീണ്ടും ഭൂചലനമുണ്ടായിരിക്കുന്നത്.
Discussion about this post