ലാഹോര്‍ : ലാഹോറിലെ ഹൈവേയില്‍ വാഹനങ്ങള്‍ക്ക് നടുവിലൂടെ തിരക്കിട്ടോടുന്ന ഒട്ടകപ്പക്ഷിയുടെ വീഡിയോ വൈറലാകുന്നു. കനാല്‍ റോഡ് എന്നറിയപ്പെടുന്ന റോഡിന് നടുവിലൂടെ ഓടുന്ന ഒട്ടകപ്പക്ഷി എവിടെ നിന്ന് വന്നതാണെന്ന് വ്യക്തമല്ല.
Me running to catch the bus to work every morning!!! pic.twitter.com/RrFpzTfOkS
— 🇵🇰VeryOrdinaryDoctor🇮🇪 (@Sur_ZAC) October 25, 2021
ഇതിനോടകം തന്നെ 80,000ത്തോളം പേരാണ് വീഡിയോ കണ്ടത്. വാഹനങ്ങളുടെ അതേ സ്പീഡിലാണ് മിക്കപ്പോഴും ഒട്ടകപ്പക്ഷി ഓടിയത്. വീഡിയോകളില്‍ ഒരു പക്ഷിയെ ഉള്ളുവെങ്കിലും രണ്ടെണ്ണം ഉണ്ടായിരുന്നതായി ഡെയ്‌ലി പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ യാത്രക്കാര്‍ പരമാവധി ശ്രമിച്ചെങ്കിലും കഴുത്തിന് പിന്നില്‍ ആരോ ശക്തിയായി പിടിച്ചതിനാല്‍ ഒരു പക്ഷി ശ്വാസം മുട്ടി മരിച്ചതായാണ് വിവരം.
റോഡില്‍ ചത്തുവീണ പക്ഷിയെ അധികൃതരെത്തി നീക്കം ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പക്ഷികള്‍ ലാഹോറിന്റെ പ്രാന്ത പ്രദേശങ്ങളില്‍ നിന്ന് എത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post