ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഉണ്ടായ സുനാമിയില്‍ വ്യാപക നാശനഷ്ടം. പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 168 ആയി ഉയര്‍ന്നു. ഇനിയും മരണ സംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് നിഗമനം. മരിച്ചതിനു പുറമെ700ല്‍ അധികം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
നൂറിലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു. കെട്ടിടങ്ങള്‍ക്കിടയില്‍ നൂറു കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ക്രാക്കറ്റോവയില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് കടലിന്നടിയിലുണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
അഗ്നിപര്‍വത സ്ഫോടനമുണ്ടായെങ്കിലും സുനാമി മുന്നറിയിപ്പൊന്നും അധികൃതര്‍ പുറപ്പെടുവിച്ചിരുന്നില്ല. കടല്‍തീരത്തെ റിസോര്‍ട്ടില്‍ സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന ഗായക സംഘത്തെ അപ്പാടെ കടലെടുത്തു.
Discussion about this post