കഠ്മണ്ഡു : നേപ്പാളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും മരിച്ചവരുടെ എണ്ണം 88 ആയി. വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനുള്ളലില്‍ പതിനൊന്ന് മരണം കൂടി സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണിത്. 30 പേരെ കാണാതായിട്ടുണ്ട്.
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ച്ഥര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയിരിക്കുന്നത്. 27 പേരാണ് ഇവിടെ മരിച്ചത്. ഇലം, ദോതി ജില്ലകളില്‍ 13 പേര്‍ വീതം മരിച്ചു. 21 ജില്ലകളെ ദുരന്തം ബാധിച്ചിട്ടുണ്ട്. ഹംല ജില്ലയില്‍ സ്ലൊവേനിയക്കാരായ നാല് വിനോദസഞ്ചാരികള്‍ ഉള്‍പ്പടെ 12 പേര്‍ കുടുങ്ങി.
ദുരന്തമേഖലകളിലുള്ള കനത്ത മഞ്ഞ് വീഴ്ച രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്.സൈന്യവും പോലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം.