ലണ്ടന്‍ : ജനസമ്പര്‍ക്കത്തിനിടെ പള്ളിയില്‍ വെച്ച് ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ്സിനെ കുത്തിക്കൊലപ്പെടുത്തിയത് സൊമാലിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന് അലി ഹര്‍ബി അലി (25)യാണെന്ന് പോലീസ് വെളിപ്പെടുത്തി. ബ്രിട്ടനിലേക്ക് കുടിയേറും മുമ്പ് സൊമാലിയന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ഹര്‍ബി അലി കല്ലെയ്ന്റെ മകനാണിയാള്‍.
മകന് പ്രതിയാണെന്നറിഞ്ഞപ്പോള്‍ തളര്‍ന്നുപോയെന്ന് അദ്ദേഹം പ്രതികരിച്ചു. എംപിയെ കാണാന്‍ അവസരം ചോദിച്ച് ഓഫീസുമായി പ്രതി നേരത്തേ ബന്ധപ്പെട്ടിരുന്നതായാണ് വിവരം. സംഭവത്തില്‍ ഭീകരവിരുദ്ധ വകുപ്പുപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് സ്വന്തം മണ്ഡലത്തിലെ പള്ളിയില്‍ നടന്ന യോഗത്തിനിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ ഡേവിഡിന് കുത്തേല്‍ക്കുന്നത്. ഔദ്യോഗിക പദത്തിലിരിക്കെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബ്രിട്ടീഷ് എംപിയാണ് അമെസ്സ്. 2016ല്‍ ജോ കോക്സ് എന്ന എംപിയും സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post