കാലിഫോര്‍ണിയ : ദക്ഷിണ കാലിഫോര്‍ണിയന്‍ നഗരമായ സാന്‍ ഡീഗോയിലെ ജനവാസമേഖലയില്‍ വിമാനം തകര്‍ന്നു വീണ് രണ്ട് പേര് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഒരു വീട് പൂര്‍ണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചു. നിരവധി വാഹങ്ങള്‍ക്കും തീ പിടിച്ചിട്ടുണ്ട്.
Plane crash in #Santee, #California.pic.twitter.com/btP9TgyFVP
— G219_Lost (@in20im) October 11, 2021
അമേരിക്കന്‍ മെയില്‍ സര്‍വീസിലെ ജീവനക്കാരനാണ് മരിച്ചവരില്‍ ഒരാള്‍. ഇയാളോടിച്ചിരുന്ന ട്രക്കിന് മുകളിലേക്കാണ് വിമാനം പതിച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു അപകടം. രണ്ട് എഞ്ചിനുകളുള്ള സെസ്ന 340 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.
വിമാനം ഇടിച്ചിറങ്ങിയ മേഖലയില്‍ ഒരു സ്കൂളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കുട്ടികളെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് മാസം മുമ്പ് സമാനരീതിയില്‍ യുഎസ് മിലിട്ടറിയുടെ ജെറ്റ് പരിശീലനപ്പറക്കലിനിടെ ടെക്സസിലെ ജനവാസമേഖലയില്‍ തകര്‍ന്നു വീണിരുന്നു.
Discussion about this post