കറാച്ചി : തെക്കന്‍ പാക്കിസ്ഥാനില്‍ വ്യാഴാഴ്ചയുണ്ടായ ഭൂചലനത്തില്‍ 20 പേര് മരിച്ചു, മൂന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.
പര്‍വത നഗരമായ ഹര്‍നായിലാണ് ഭൂചലനം ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. ഇവിടെ പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നാശനഷ്ടങ്ങളുണ്ടായി. ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയിരിക്കുന്നതും ഈ പ്രദേശത്താണ്. റോഡുകളുടെ അഭാവവും വൈദ്യുതിമുടക്കവുമെല്ലാം പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
പുലര്‍ച്ചെ മൂന്നരയോടെയാണ് ആദ്യ ചലനം ഉണ്ടായത്. നേരിയ തോതില്‍ പ്രകമ്പനങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും ഇറങ്ങിയോടുന്നത് വിവിധ മാധ്യമങ്ങള്‍ പങ്കുവച്ച വീഡിയോകളില്‍ വ്യക്തമാണ്. മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്നാണ് സൂചന.
Discussion about this post