കാബൂള്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രതിനിധി കാബൂളിലെത്തി താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സൈമണ്‍ ഗാസാണ് താലിബാന്‍ നേതാക്കളായ ആമിര്‍ ഖാന്‍ മുത്തബി, മുല്ല അബ്ദുല്‍ ഗനി ബറാദര്‍, അബ്ദുല്‍ സലാം ഹനഫി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.
രാജ്യത്തെ ജനങ്ങളുടെ മോശം ജീവിതാവസ്ഥയും നുഴഞ്ഞുകയറ്റം തടയാനുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആവശ്യക്കാര്‍ക്ക് രാജ്യം വിടാന്‍ സുരക്ഷിതമായ സാഹചര്യം ഒരുക്കുന്നതിനെക്കുറിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനരാവിഷ്‌കരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് താലിബാന്‍ പ്രതികരിച്ചത്.