കാന്‍ബെറ : നീണ്ട പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുരനരാരംഭിക്കാനൊരുങ്ങി ഓസ്‌ട്രേലിയ. നവംബറോടെ വിമാന സര്‍വീസുകള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ 80ശതമാനത്തോളം ജനങ്ങള്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കിയതിന് ശേഷമാണ് വിലക്ക് നീക്കാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്നത്. സിഡ്‌നി എയര്‍പോര്‍ട്ടിലാവും സര്‍വീസുകള്‍ പുനരാരംഭിക്കുക. നവംബറില്‍ വിലക്ക് നീക്കുമെന്നാണ് സൂചനയെങ്കിലും എന്നാണെന്ന് വ്യക്തതയില്ല.എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് നവംബര്‍ 14 മുതല്‍ സര്‍വീസ് നടത്തുമെന്ന് ചില എയര്‍വെയ്‌സുകള്‍ അറിയിച്ചിട്ടുണ്ട്.
യുനെസ്‌കോ ലോക പൈതൃക പട്ടികയിലിടം നേടിയ സിഡ്‌നി ഓപ്പ്‌റ ഹൗസ്, മുന്നൂറോളം പക്ഷി വര്‍ഗങ്ങള്‍, മീനുകള്‍, തസ്തനികള്‍, എന്നിവ വിഹരിക്കുന്ന കാക്കഡു നാഷണല്‍ പാര്‍ക്ക്, ഗ്രേറ്റ് ബാരിയര്‍ റീഫ് എന്നിവയാണ് ഓസ്‌ട്രേലിയയിലെ പ്രധാന ആകര്‍ഷണങ്ങള്‍.