വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പങ്കിട്ട് ഡേവിഡ് ജൂലിയസും ആര്‍ഡെം പറ്റാപോറ്റിയനും

സ്‌റ്റോക്ക്‌ഹോം : വൈദ്യശാസ്ത്രത്തിനുള്ള 2021ലെ നോബേല്‍ സമ്മാനം പങ്കിട്ട് അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസും ആര്‍ഡെം പറ്റാപോറ്റിയനും. ചൂടും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികളെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.

“ചൂടും തണുപ്പും സ്പര്‍ശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നാം മനസ്സിലാക്കുന്നത്. ദൈനംദിന ജീവിതത്തില്‍ ഇതിനെയെല്ലാം നിസ്സാരമായാണ് നാം കാണുന്നത്. എന്നാല്‍ എങ്ങനെയാണ് ചൂടും തണുപ്പുമെല്ലാം നമ്മുടെ നാഡീവ്യൂഹത്തിന് മനസ്സിലാക്കാനാകുക? ആ കണ്ടുപിടിത്തത്തിനാണ് ഇത്തവണത്തെ നോബേല്‍ പുരസ്‌കാരം.” അവാര്‍ഡ് സമിതി അറിയിച്ചു.

കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സീന്റെ കണ്ടുപിടുത്തം ഈ വര്‍ഷത്തെ നോബേലിനായി പരിഗണിക്കണമെന്ന് വ്യാപകമായി നിര്‍ദേശിക്കപ്പെട്ടിരുന്നു.

Exit mobile version