വ്യാജ വാര്‍ത്തകള്‍ എഴുതി അവാര്‍ഡ് സ്വന്തമാക്കി; റിപ്പോര്‍ട്ടറുടെ കള്ളത്തരം തുറന്നു കാട്ടി ജര്‍മ്മന്‍ മാഗസിന്‍

ഇതിനായി 23 പേജ് സ്റ്റോറിയാണ് അവര്‍ പ്രസിദ്ധീകരിച്ചത്

വ്യാജ വാര്‍ത്തകളിലൂടെ അവാര്‍ഡ് നേടിയ റിപ്പോര്‍ട്ടര്‍ക്കെതിരെ ജര്‍മ്മന്‍ മാഗസിന്‍. ന്യൂസ് വീക്കിലിയായ ഡെര്‍ സ്പീഗല്‍ ആണ് തങ്ങളുടെ മുന്‍ റിപ്പോര്‍ട്ടറായിരുന്ന ക്ലാസ് റിലോഷ്യസിന്റെ തട്ടിപ്പ് പുറത്താക്കിയത്. ഇതിനായി 23 പേജ് സ്റ്റോറിയാണ് അവര്‍ പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ എങ്ങനെയാണ് ക്ളാസ് റിലോഷ്യസ് വ്യാജ റിപ്പോര്‍ട്ടുകള്‍ ചെയ്തത് എന്നും ഇതെങ്ങനെ തങ്ങളുടെ വിശ്വാസ്യതയെ ബാധിച്ചു എന്നുമാണ് ഡെര്‍ സ്പീഗല്‍ വിശദീകരിക്കുന്നു. താന്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതായി സമ്മതിച്ചുകൊണ്ട് ക്ലാസ് റിലോഷ്യസ് മാഗസിനില്‍ നിന്ന് രാജി വച്ചിരുന്നു.

ഏഴ് വര്‍ഷമായി ഡെര്‍ സ്പീഗലിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ക്ളാസ് റിലോഷ്യസ് 2014ലെ സിഎന്‍എന്‍ ജേണലിസ്റ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്

Exit mobile version