കാബൂള്‍ : അഫ്ഗാന് അതിര്‍ത്തി കാക്കാന്‍ ചാവേറുകളെ വിന്യസിക്കാനൊരുങ്ങി താലിബാന് ഭരണകൂടം. തജിക്കിസ്ഥാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ പ്രവിശ്യയായ ബഡാക്ഷനിലാണ് പ്രധാനമായും ചാവേറുകളെ വിന്യസിക്കുക.
ലഷ്കര്‍-ഇ-മന്‍സൂരി (മന്‍സൂര്‍ സൈന്യം) എന്നാണ് ബറ്റാലിയന് പേരിട്ടിരിക്കുന്നതെന്നും രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഇവരെ വിന്യസിക്കുമെന്നും ബഡാക്ഷന്‍ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ മുല്ല നിസാര്‍ അഹ്മദി അമാദി അറിയിച്ചു. മുന്‍ അഫ്ഗാന് സര്‍ക്കാരിന്റെ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്ന ബറ്റാലിയനാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ ശേഷിക്കുന്ന യുഎസ് സൈനിക ക്യാമ്പുകള്‍ തകര്‍ക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ട് ഇവര്‍ക്ക്.
മന്‍സൂര്‍ സൈന്യത്തോടൊപ്പം കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി ബാദ്രി 313 എന്നൊരു ചാവേര്‍ സേനയെ കൂടി താലിബാന് വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post