വറുതിയുടെ കാലത്തേക്ക് ആഹാരസാധനങ്ങള്‍ സാധാരണയായി മനുഷ്യര്‍ ശേഖരിച്ചുവച്ചിരുന്നു. മനുഷ്യന് മാത്രമല്ല, ഉറുമ്പ് മുതല്‍ ചില മൃഗങ്ങളും ഭക്ഷണം ശേഖരിച്ചുവയ്ക്കാറുണ്ട്.
അങ്ങനെ ഒരു അണ്ണാന്റെ ഭക്ഷണശേഖരമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് നിറയുന്നത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ വാല്‍നട്ട് നിറച്ച് ശേഖരിച്ചുവച്ചിരിക്കുകയാണ് ഒരു അണ്ണാന്.
നോര്‍ത്ത് ഡക്കോട്ടയിലാണ് കൗതുകരമായ സംഭവം. ബില്‍ ഫിഷര്‍ എന്നൊരാളുടെ വീട്ടുമുറ്റത്ത് വലിയൊരു വാല്‍നട്ട് മരമുണ്ട്. അതില്‍ നിറയെ നാരങ്ങാ വലിപ്പമുള്ള വാല്നട്ടുകളുമുണ്ട്. വരാന്‍ പോകുന്നത് ശിശിരകാലമാണ് എന്നറിയാവുന്ന അണ്ണാന് ശിശിരകാലത്ത് കഴിക്കാനായി അതില്‍ നിന്നും നിറയെ വാല്‍നട്ടുകള്‍ ശേഖരിച്ച് കാറില്‍ സൂക്ഷിച്ച് വച്ചു തുടങ്ങി.
ഒടുലില്‍ കാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയത് 158 കിലോ വാല്‍നട്ടാണ്. എഞ്ചിനിലും റേഡിയേറ്ററിലും അടക്കം വാഹനത്തിന്റെ മുക്കിലും മൂലയിലും ക്ഷാമകാലത്തേക്ക് അണ്ണാന് കരുതിയ ഭക്ഷണ സമ്പാദ്യം നിറഞ്ഞിരുന്നു.
Discussion about this post