ബ്രസല്‍സ്: ചൊവ്വയില്‍ വെള്ളമുണ്ടോ എന്ന മനുഷ്യന്റെ കാലങ്ങളായിട്ടുള്ള സംശയത്തിന് വ്യക്തമായ ഉത്തരം ലഭിച്ചു. ചൊവ്വയുടെ ഉപരിതലത്തില്‍ ഐസുകളാല്‍ മൂടിപ്പുതച്ച് കിടക്കുന്ന വന്‍ കുഴിയുടെ ചിത്രമാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ടത്. നാസയുടെ പേടകങ്ങള്‍ പകര്‍ത്തിയ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതുപോലൊരു ചിത്രം ആദ്യമായിട്ടാണ് ഭൂമിയിലേക്ക് എത്തുന്നത്.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ 82 കിലോമീറ്റര്‍ വ്യാപ്തിയുള്ള കോറോലെവ് ഗര്‍ത്തത്തിലാണ് മഞ്ഞു കണ്ടെത്തിയിരിക്കുന്നത്. മഞ്ഞു നിറഞ്ഞുകിടക്കുന്ന വലിയ ഒരു തടാകം പോലെ തോന്നിക്കുന്നതാണ് ചിത്രം.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്റര്‍ 2003 ലാണ് ചൊവ്വയെ പഠിക്കാനായി യാത്രതിരിച്ചത്. 15 വര്‍ഷം പൂര്‍ത്തിയാകാന്‍ ഇരിക്കെയാണ് ലോകം കാത്തിരുന്ന ചിത്രം.
For those of you asking – yes it is water ice.
Mars Express first detected water on #Mars in 2004, see our release at the time https://t.co/oAY2Qj0U5N. More recently, the spacecraft detected liquid water under the planet’s south pole, see: https://t.co/JnglOBBt3o https://t.co/J0h3ZfYpXF
— ESA (@esa) December 21, 2018
Discussion about this post