വത്തിക്കാന്‍: തന്റെ മരണം ചിലര്‍ ആഗ്രഹിച്ചിട്ടും താനിപ്പോഴും ജീവനോടെയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കഴിഞ്ഞ ദിവസം ബ്രാട്ടിസ്വാലയില് നടന്ന പുരോഹിത യോഗത്തിലാണ് പോപ്പിന്റെ പരാമര്‍ശം.
അടുത്തിടെ നടന്ന വന്‍കുടല്‍ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യമെങ്ങനെയുണ്ടെന്ന പുരോഹിതരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോഴും ജീവിച്ചിരിക്കുന്നു. ചിലര്‍ മരിക്കണമെന്നാഗ്രഹിച്ചിട്ടും. എന്റെ ആരോഗ്യ സ്ഥിതി വിചാരിച്ചതിലും കൂടുതല്‍ ഗുരുതരമാണെന്നറിഞ്ഞ് യോഗം പോലും നടന്നിരുന്നതായി എനിക്കറിയാം. അവര്‍ കോണ്‍ക്ലേവിന് തയ്യാറെടുത്തു. എല്ലാം നല്ലതിന്. എനിക്കിപ്പോള്‍ സുഖമാണ്. ദൈവത്തിന് സ്തുതി’, മാര്‍പാപ്പ പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ നാലിനാണ് മാര്‍പ്പാപ്പയ്ക്ക് ഉദര ശസ്ത്രക്രിയ നടത്തിയത്. 11 ദിവസത്തെ ആശുപത്രി ദിവസത്തിനു ശേഷമാണ് മാര്‍പാപ്പ തിരിച്ചെത്തിയത്. കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാര്‍പാപ്പ സ്വീകരിക്കുന്ന നയത്തിനെതിരെ കണ്സര്വേറ്റുകളില് നിന്നും നിരന്തരം വിമര്‍ശനം ഉയരാറുണ്ട്.
Discussion about this post