ഒട്ടാവ : കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേക്കെന്ന് റിപ്പോര്‍ട്ട്. വാശിയേറിയ തിരഞ്ഞെടുപ്പാണ് നടന്നതെങ്കിലും ഭരണത്തിലിരിക്കുന്ന ലിബറല്‍ പാര്‍ട്ടി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ സര്‍ക്കാരിന് ആവശ്യത്തിന് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാലും ട്രൂഡോയ്ക്ക് മറ്റ് പാര്‍ട്ടികളുമായി സഹകരിക്കേണ്ടി വരും.തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനും എതിര്‍കക്ഷികളുമായുള്ള സഹകരണം ട്രൂഡോയ്ക്ക് ആവശ്യമാണ്.
കോവിഡ് നാലാം തരംഗത്തിനിടെയും തിരഞ്ഞെടുപ്പ് നടത്താനുള്ള ട്രൂഡോ സര്‍ക്കാരിന്റെ തീരുമാനം വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.