കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറല്‍ ഷെര്‍മനെ ഫോയില്‍ പേപ്പര്‍ ‘ഉടുപ്പിച്ചു’

world's largest tree | Bignewslive

സാക്രമെന്റോ: കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്ന വേളയില്‍ ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറല്‍ ഷെര്‍മനെ സംരക്ഷിക്കാന്‍ സുരക്ഷാ കവചമൊരുക്കി. നെവാദയിലുണ്ടായ കാട്ടുതീയില്‍നിന്ന് വൃക്ഷത്തെ സംരക്ഷിക്കാന്‍ അടിഭാഗം തീയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അലൂമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് അഗ്‌നിശമന സേനാംഗങ്ങള്‍ പൊതിഞ്ഞു.

കാലിഫോര്‍ണിയയിലെ വനമ്യൂസിയമായ സെക്വോയ നാഷണല്‍ പാര്‍ക്കിലാണ് ജനറല്‍ ഷെര്‍മനുള്ളത്. ഷെര്‍മനെ കൂടാതെ മറ്റ് മരങ്ങള്‍ക്കും അധികൃതര്‍ പ്രത്യേക സുരക്ഷ ഒരുക്കി. പാര്‍ക്കിലെ രണ്ടിലൊന്ന് പ്രദേശത്താണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഏകദേശം 2000 സെക്വയ മരങ്ങള്‍ ഈ പ്രദേശത്തുണ്ടെന്നാണ് കണക്കാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഈ മേഖലയിലുണ്ടായ കാട്ടുതീ 10,600 മരങ്ങള്‍ കത്തി നശിച്ചിരുന്നു. ഈ ഭാഗങ്ങളില്‍ കാട്ടു തീ പെട്ടെന്ന് തന്നെ ഈ പ്രദേശത്ത് പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉണ്ട് എന്ന് കണക്കാക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ആയിരക്കണക്കിന് സെക്വയ മരങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായ കാട്ടു തീയില്‍ നശിച്ചത്. ഈ വേളയിലാണ് ഏറ്റവും വലിയ മരം സംരക്ഷിക്കാന്‍ തീരുമാനം എടുത്തത്.

Exit mobile version