താലിബാനില്‍ നിന്ന് രക്ഷപെടാന്‍ പാക്ക് അതിര്‍ത്തിയില്‍ അഫ്ഗാന്‍ പൗരന്മാരുടെ തിരക്ക്

Chaman | Bignewslive

കാബൂള്‍ : താലിബാനില്‍ നിന്ന് രക്ഷ നേടാന്‍ അഫ്ഗാന്‍ പൗരന്മാര്‍ പാക്ക് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നു. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള സ്പിന്‍ ബോള്‍ഡാക്കിലെ ചാമന്‍ അതിര്‍ത്തിയിലെ സെപ്റ്റംബര്‍ 6ാം തീയതിയിലെ ചിത്രങ്ങളാണിവ.

ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സ്പിന്‍ ബോള്‍ഡാക്കിലെ ചമാന്‍ അതിര്‍ത്തി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റവും തിരക്കേറിയ അതിര്‍ത്തികളിലൊന്നാണ്. ഇതിന് പുറമെ തജിക്കസ്ഥാന്റെ അതിര്‍ത്തിയിലുള്ള ഷിര്‍ ഖാന്‍, ഇറാന്റെ അതിര്‍ത്തിയിലുള്ള ഇസ്ലാം കാല, പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ തോര്‍ഖാം എന്നിവയാണ് അഫ്ഗാനിസ്ഥാനിലെ മറ്റ് പ്രധാന അതിര്‍ത്തികള്‍.

താലിബാന്റെ കീഴടക്കലിന് ശേഷം അഫ്ഗാനിലെത്തിയ ആദ്യ അന്താരാഷ്ട്ര വിമാനം പാക്കിസ്ഥാന്റേതായിരുന്നു. കഴിഞ്ഞ ദിവസം കാബൂളില്‍ പറന്നിറങ്ങിയ പിഐഎ വിമാനത്തില്‍ സ്റ്റാഫുകളായ പത്ത് പേര്‍ മാത്രമായിരുന്നു യാത്രക്കാര്‍.

Exit mobile version