കാബൂള്‍ : കാബൂളില്‍ യുഎസിന്റെയും അഫ്ഗാന് സൈന്യത്തിന്റെയും കണ്ണ് വെട്ടിച്ച് വര്‍ഷങ്ങളോളം കഴിഞ്ഞതായി വെളിപ്പെടുത്തി താലിബാന് വക്താവ് സബിയുല്ല മുജാഹിദ്. സബിയുല്ല എന്നൊരാളില്ലെന്നായിരുന്നു എല്ലാവരുടെയും വിശ്വാസമെന്നും ഇത് കാബൂളില്‍ യുഎസിന്റെ മൂക്കിന് താഴെ വര്‍ഷങ്ങളോളം കഴിയാന്‍ തന്നെ സഹായിച്ചുവെന്നും പാക്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സബിയുല്ല വെളിപ്പെടുത്തി.
“സബിയുല്ല മുജാഹിദ് ഒരു പ്രേതമാണെന്നാണ് അവര്‍ വിശ്വസിച്ചത്. ഇത് എതിരാളികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. എല്ലാവരുടെയും മൂക്കിന് താഴെ വളരെക്കാലം കാബൂളില്‍ താമസിച്ച് രാജ്യമാകെ കറങ്ങി. താലിബാന് അവരുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച മുന്‍നിര പ്രദേശങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ കഴിഞ്ഞു. അഫ്ഗാന് ശക്തികളില്‍ നിന്ന് പലതണ രക്ഷപെട്ടു.” സബിയുല്ല പറഞ്ഞു.
മതപാഠശാലകളില്‍ പങ്കെടുക്കാനായി പാക്കിസ്ഥാനില്‍ ഉള്‍പ്പടെ പല സ്ഥലങ്ങളിലും പോയിരുന്നെങ്കിലും യുഎസിന്റെയും അഫ്ഗാന് സേനയുടെയും നിരന്തരമായ മനുഷ്യവേട്ടയ്ക്ക് വിധേയമായിട്ടും എന്നെന്നേക്കുമായി രാജ്യം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും തന്നെ കണ്ടെത്തുന്നതിനായി യുഎസ് തദ്ദേശീയര്‍ക്ക് നല്ലൊരു തുക നല്‍കാറുണ്ടായിരുന്നെന്നും പക്ഷേ അവരുടെ റഡാറില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
“തുടക്കത്തില്‍ ഒരു സാധാരണ സ്കൂളില്‍ ചേര്‍ന്നിരുന്നുവെങ്കിലും താമസിയാതെ ഒരു മദ്രസയിലേക്ക് മാറി. നൗഷേരയിലെ ഹഖാനി മതപാഠശാലയില്‍ താമസിച്ചു. പതിനാറാം വയസ്സില്‍ താലിബാനില്‍ ചേര്‍ന്നു. എന്നാല്‍ താലിബാന് സ്ഥാപകന്‍ മുല്ല ഉമറിനെ കണ്ടിട്ടില്ല. സബിയുല്ല എന്നാണ് യഥാര്‍ഥ പേര്. തെഹ്രിക്കിലെ മുതിര്‍ന്നവരാണ് മുജാഹിദ് എന്ന് വിളിച്ചത്.” സബിയുല്ല കൂട്ടിച്ചേര്‍ത്തു.
Discussion about this post