വാഷിംഗ്ടണ്‍ : പൊതുഗതാഗത സംവിധാനത്തില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവര്‍ക്കുള്ള പിഴ ഇരട്ടിയാക്കി അമേരിക്ക. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് തീരുമാനം.
നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. നിലവിലെ മാസ്‌ക് ചട്ടം ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 250 ഡോളറാണ് പിഴ. ഇത് 500 മുതല്‍ 1000 വരെയാക്കും. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ 3000 ഡോളര്‍ വരെയാകുമെന്നും ബൈഡന്‍ അറിയിച്ചു. നിയമം ലംഘിക്കാനാണ് തീരുമാനമെങ്കില്‍ പിഴ ഒടുക്കാനും തയ്യാറായിക്കോളൂ എന്നാണ് ബൈഡന്റെ മുന്നറിയിപ്പ്.
വിമാനയാത്രയിലും മറ്റും മാസ്‌ക് ധരിക്കാനാവശ്യപ്പെടുമ്പോഴുള്ള ചില യാത്രക്കാരുടെ പ്രതികരണം തികച്ചും മോശമാണെന്നും ഇവര്‍ കൂടുതല്‍ വിവേകത്തോടെ പെരുമാറണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. യാത്രയ്ക്കായി പൊതുഗതാഗത സംവിധാനമുപയോഗിക്കുന്നവര്‍ക്ക് കഴിഞ്ഞ മാസം മുതലാണ് അമേരിക്കയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്. ഇതുവരെ മാസ്‌ക് സംബന്ധമായി നാലായിരത്തോളം കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.