കാബൂൾ: അവസാന ശ്വാസം വരെ അഫ്ഗാനിസ്ഥാനായി പോരാടുമെന്ന പറഞ്ഞ പാഞ്ച്ശീറിലെ പോരാളികൾക്ക് വീരൻമാർക്ക് ഒടുവിൽ വീരമൃത്യു. ചരിത്രം തങ്ങളെ പോരാളികളെന്ന് വാഴ്ത്തുമെന്നും അവസാന ശ്വാസം വരെ പൊരുതുമെന്നും പറഞ്ഞ താലിബാൻ വിരുദ്ധ സേനാ നേതാവ് ഫഹീം ദഷ്ടിയാണ് വീരമൃത്യു വരിച്ചത്.
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ദഷ്ടി തന്റെ പോരാട്ടവീര്യം വെളിപ്പെടുത്തിയത്. എന്നാൽ പഞ്ച്ശീർ കീഴടക്കാനായി താലിബാൻ ഞായറാഴ്ച നടത്തിയ വെടിവെപ്പിൽ ദഷ്ടി കൊല്ലപ്പെട്ടു.
കാബൂൾ പിടിച്ചടക്കിയതിന് പിന്നാലെ സർക്കാരിൽ ചേരാൻ ദഷ്ടിയെ താലിബാൻ ക്ഷണിച്ചിരുന്നു. എന്നാൽ യുദ്ധം താറുമാറാക്കിയ തന്റെ ജനങ്ങളെ ഒറ്റുകൊടുക്കാനില്ലെന്നും അവസാനം വരെ ജനങ്ങൾക്കായി നിലകൊള്ളുമെന്നുമായിരുന്നു ദഷ്ടിയുടെ മറുപടി.
Discussion about this post