കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തില്‍ അവശേഷിച്ചിരുന്ന ഒരേയൊരു മേഖലയായ പഞ്ച്ഷീര്‍ താലിബാന് പൂര്‍ണമായി കീഴടക്കിയതായി റിപ്പോര്‍ട്ട്. പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുത്തതായി താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് ട്വിറ്ററിലൂടെ അറിയിച്ചു.
https://t.co/PBXFVqbyo9 pic.twitter.com/CmTWGZpBMw
— Ahmadullah Muttaqi (@Ahmadmuttaqi01) September 6, 2021
പഞ്ച്ഷീര്‍ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍ താലിബാന് അംഗങ്ങള്‍ നില്ക്കുന്ന ചിത്രങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും പ്രതിരോധ സേനയുടെ തലവനായ അഹ്മദ് മസൂദ് താലിബാന്റെ അവകാശവാദത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗവര്‍ണറുടെ ഓഫീസിന് മുന്നില്‍ താലിബാന് പതാക പാറുന്നതിന്റെയും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാന് കീഴടക്കി ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിരോധ സേനയുടെ ശക്തമായ ചെറുത്തുനില്‍പ്പില്‍ പഞ്ച്ഷീര്‍ താലിബാന് കിട്ടാക്കനിയായിരുന്നു. താലിബാന് പ്രവിശ്യ കീഴടക്കിയത് പാക്കിസ്ഥാന് സൈന്യത്തിന്റെ സഹായത്തോടെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post