ബര്‍മിംഗ്ഹാം: മൃതദേഹത്തിനെ വരെ ക്രൂരമായി പീഡിപ്പിക്കുന്ന കാട്ടന്മാരുടെ ലോകമാണ് ഇന്ന് സമൂഹം ചര്‍ച്ച ചെയ്യുന്നത്. അത്തരത്തില്‍ ബര്‍മിംഗ്ഹാമിലെ ഗ്രേറ്റ് ബാറിലുള്ള ഫ്യൂണറല്‍ പാര്‍ലറില്‍ നടന്ന വാര്‍ത്തയാണിത്.
ഫ്യൂണറല്‍ ഹോമില്‍ അതിക്രമിച്ച് കയറി 23കാരന് ശവപ്പെട്ടിയില്‍ കിടന്ന മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കോഓപ് അണ്ടര്ടേക്കേഴ്സില് അതിക്രമിച്ച് കടന്ന ശേഷമാണ് ഖുറും ഷസാദ ഇത്തരം ഒരു നീചകൃത്യത്തിന് മുതിര്‍ന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 11നായിരുന്നു സംഭവം. മരിച്ച വ്യക്തിയുടെ ബന്ധുക്കളെ ഈ സംഭവം അറിയിച്ചിട്ടുണ്ട്. പാര്‍ലറിന് സമീപമുള്ള ആസ്റ്റണിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഷസാദയുടെ ഡിഎന്‍എ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹം സംരക്ഷിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഫ്യൂണറല്‍ ഹോം ഇതുവരെ തയ്യാറായിട്ടില്ല.
Discussion about this post