ലാഹോര്‍: കത്രികയ്ക്ക് പകരം പല്ലു കൊണ്ട് റിബണ്‍ കടിച്ച് മുറിച്ച് കടയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പാകിസ്ഥാന് മന്ത്രി. ജയില്‍ മന്ത്രിയും പഞ്ചാബ് സര്‍ക്കാറിന്റെ വക്താവുമായ ഫയ്യാസുല് ഹസന് ചൗഹാന്റെ രസകരമായ വീഡിയോയാണ് വൈറലായിരിക്കുന്നത്.
റാവല്‍പിണ്ഡി മണ്ഡലത്തിലാണ് സംഭവം അരങ്ങേറിയത്. ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയതാണ് മന്ത്രി. കത്രിക ഉപയോഗിച്ച് പല തവണ റിബണ്‍ മുറിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വരികയായിരുന്നു. ഒടുക്കം ക്ഷമ കെട്ട മന്ത്രി പല്ലുകൊണ്ട് കടിച്ച് മുറിക്കുന്ന രംഗങ്ങളാണ് ചിരിപടര്‍ത്തുന്നത്.
ചൗഹാന് തന്നെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ”വളരെ മോശവും മൂര്‍ച്ചയില്ലാത്തതുമായ കത്രിക” എന്നാണ് മന്ത്രി സംഭവത്തെ കുറിച്ച് പറഞ്ഞത്. ”കടയെ നാണക്കേടില്‍ നിന്ന് രക്ഷിക്കാന്‍ കടക്കാരന് ലോക റെക്കോര്‍ഡിട്ടു” എന്നും ചൗഹാന് പരിഹാസ രൂപേണ പറഞ്ഞു.
വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്.
اپنے حلقے میں دوکان کے افتتاح کا انوکھا انداز۔۔۔!!! قینچی کند اور خراب تھی۔۔!!! مالک دوکان کو شرمندگی سے بچانے کے لیے نیا عالمی ریکارڈ قائم کر دیا۔۔!!!@UsmanAKBuzdar pic.twitter.com/MRxedX0ZaB
— Fayaz ul Hassan Chohan (@Fayazchohanpti) September 2, 2021
Necessity is the mother of invention 😁 https://t.co/gP9S9Pf7Tu
— Zakir Ullah Mehsud(آزاد قبائیل) (@ZakirullaMehsud) September 3, 2021
Discussion about this post