മോസ്കോ: റഷ്യയിലേക്ക് ഉടന്‍ പുതിയ പ്രഥമ വനിത എത്തുമെന്നാണ് മാധ്യമപ്രവര്‍ത്തകരോടുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ മറുപടി തെളിയിക്കുന്നത്. വീണ്ടും വിവാഹിതനാവാന്‍ ഒരുങ്ങി കഴിഞ്ഞെന്ന് മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ന്നുവെന്ന്. എന്നാല്‍ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
സമ്പദ്ഘടനയെ കുറിച്ചും റഷ്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ കുറിച്ചും നടത്തുന്ന വാര്‍ഷിക വാര്‍ത്താസമ്മേളനത്തിനിടെയാണ് വ്യക്തിപരമായ കാര്യങ്ങളില്‍ എല്ലായ്പ്പോഴും രഹസ്യസ്വഭാവം നിലനിര്‍ത്തുന്ന പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. ഭാര്യയായിരുന്ന ല്യൂഡ്മിലയുമായുള്ള മുപ്പതുകൊല്ലത്തെ വിവാഹബന്ധം 2013 ലാണ് പുടിന് അവസാനിപ്പിച്ചത്.
ജിംനാസ്റ്റിക് താരം അലീന കബേവയുമായി ചേര്‍ത്ത് പുടിനെ കുറിച്ച് ചില ഗോസിപ്പുകളും ഇതിനിടെ കേട്ടിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത ഒരു റഷ്യന്‍ ദിനപ്പത്രം പുറത്തുവിട്ടിരുന്നു. എന്നാല്‍ വാര്‍ത്ത പുടിന് നിഷേധിച്ചു രംഗത്തെത്തുകയും ചെയ്തു. എന്തായാലും പുതിയ പ്രഥമവനിതയ്ക്കായുള്ള കാത്തിരിപ്പിലാണ് റഷ്യന്‍ ജനത.
Discussion about this post