പിഞ്ചോമനയെ നല്‍കി പ്രിയതമയാത്രയായി, അകാലത്തില്‍ തന്നില്‍ നിന്ന് വേര്‍പിരിഞ്ഞു പോയ ഭാര്യയുടെ ഓര്‍മ്മകളില്‍ മകളോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ജെയിംസ് എന്ന അച്ഛന്‍. മകള്‍ അഡലിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധേയമാകുകയാണ്.
യെസ്നിയയുടെ ഗര്‍ഭകാലത്ത് ഇരുവരുമൊന്നിച്ച് നടത്തിയ ഫോട്ടോഷൂട്ട് അതേ രീതിയില്‍, മകള്‍ അഡലിനോടൊപ്പം അതേ സ്ഥലത്ത് ആവര്‍ത്തിക്കുകയായിരുന്നു ജെയിംസ്.
ഏകദേശം ഒമ്പത് മാസം ഗര്‍ഭിണിയായ സമയത്തായിരുന്നു യെസ്നിയയുടെ അപ്രതീക്ഷിത മരണം. കാറിടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യെസ്നിയയെ രക്ഷപ്പെടുത്താനായില്ലെങ്കിലും യെസ്നിയയുടെ ഉദരത്തില്‍ നിന്ന് പുറത്തെടുത്ത കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയായിരുന്നു.
ജെയിംസിന്റേയും യെസ്നിയയുടേയും മറ്റേണിറ്റി ഷൂട്ട് നടത്തിയ ഫോട്ടോഗ്രാഫറാണ് മകളോടൊപ്പം ഫോട്ടോഷൂട്ട് നടത്താന്‍ നിര്‍ദേശിച്ചത്. അമ്മ ധരിച്ചിരുന്നതു പോലെ പിങ്ക് നിറത്തിലുള്ള ഫ്രോക്കണിഞ്ഞ് അഡലിന്‍ ഫോട്ടോഷൂട്ടിന് ഒരുങ്ങി. ജെയിംസ് അന്ന് ധരിച്ചിരുന്ന വെള്ളഷര്‍ട്ടും ചാര നിറത്തിലുള്ള പാന്റും ധരിച്ചു.
യെസ്നിയയുമൊത്ത് ചിത്രങ്ങള്‍ പകര്‍ത്തിയ അതേ സ്ഥലത്ത് അഡലിനുമൊത്ത് ജെയിംസെത്തി. ഏകദേശം അതേ പോസിലുള്ള ചിത്രങ്ങള്‍ തന്നെ പകര്‍ത്തി. ഭാര്യയ്‌ക്കൊപ്പവും മകള്‍ക്കൊപ്പവും ഒരേ പോലെയുള്ള ചിത്രങ്ങള്‍ എടുത്തു.
ഇനി എല്ലാ കൊല്ലവും ഓര്‍മ്മ ദിനത്തില്‍ എല്ലാ കൊല്ലവും മകള്‍ക്കൊപ്പം ഫോട്ടോഷൂട്ട് നടത്താനുള്ള തീരുമാനത്തിലാണ് ജെയിംസ്.