ആഫ്രിക്ക: യേശു ക്രിസ്തുവിനെ പോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം താനും ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് പറഞ്ഞ് വിശ്വാസികളെ ബോധിപ്പിക്കാന്‍ സാഹസത്തിന് മുതിര്‍ന്ന യുവപാസ്റ്റര്‍ക്ക് ദാരുണാന്ത്യം.
ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്. വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാള്‍ കൈകാലുകള്‍ ബന്ധിച്ച് കുഴിയില്‍ ഇറങ്ങി കിടന്നത്. തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം താന്‍ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകുമെന്നും ഇയാള്‍ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു.

ഇത് അനുയായികള്‍ വിശ്വസിക്കുകയും ഇയാളെ മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോള്‍ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നുപേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തു. മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് ഇവര്‍ സംഭവം പോലീസില്‍ അറിയിക്കുന്നത്. സഹായികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്.












Discussion about this post