കാബൂള്‍: സിഖ് മതസ്ഥരുടെ വിശുദ്ധ ഗ്രന്ഥമാണ് ‘ഗുരു ഗ്രന്ഥ സാഹിബ് ജി മഹരാജ്’.
കാബൂള്‍ വിമാനത്താവളത്തില്‍ ഇരിക്കാന്‍ ഇടം കിട്ടാത്തതിനാല്‍ വിശുദ്ധ ഗ്രന്ഥം മണിക്കൂറുകളോളം തലയില്‍ ചുമന്നുകൊണ്ട് നില്ക്കുന്ന മൂന്ന് സിഖ് വിശ്വാസികളുടെ ചിത്രമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്.
സിഖ് മതസ്ഥരെ സംബന്ധിച്ചിടത്തോളം വളരെ പവിത്രമായാണ് ഈ ഗ്രന്ഥത്തെ അവര്‍ ഭക്ത്യാദരപൂര്‍വ്വം സംരക്ഷിക്കുന്നതും ആരാധിക്കുന്നതും. ചിത്രത്തില്‍ കാബൂള്‍ എയര്‍ പോര്‍ട്ടില്‍ വിശുദ്ധ ഗ്രന്ഥമായ ‘ഗുരു ഗ്രന്ഥ സാഹിബ് ജി മഹരാജ് ‘ പെട്ടിക്കുള്ളിലാക്കി തലയില്‍ ചുമന്നുകൊണ്ട് നില്ക്കുന്ന മൂന്ന് സിഖ് മതസ്ഥരാണ് നില്‍ക്കുന്നത്. മൂന്നു പെട്ടികളിലായി മൂന്ന് ഗുരുഗ്രന്ഥീ അഫ്ഗാനിസ്ഥാനില്‍ നിന്ന് കൊണ്ടുവരികയായിരുന്നു. അവിടുത്തെ ഗുരുദ്വാര അടച്ചതുമൂലമാണ് ഗുരുഗ്രന്ഥീ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
കാബൂള്‍ എയര്‍ പോര്‍ട്ടില്‍ ഇന്ത്യയിലേക്കുള്ള വിമാനം കാത്തുനില്‍ക്കുകയാണ് അവര്‍. വിമാനത്താവളത്തില്‍ ഇരിക്കാന്‍ ഇടം കിട്ടിയില്ല. ‘ഗുരു ഗ്രന്ഥ സാഹിബ് ജി മഹരാജ് ‘ അടങ്ങിയ പെട്ടി തറയില്‍ വയ്ക്കരുതെന്നാണ് നിയമം. അതുവയ്ക്കാനുള്ള പ്രത്യേക പീഠത്തിലോ മടിയിലോ വേണം വയ്ക്കേണ്ടത്.
വിമാനം വരുന്നതുവരെ മൂവരും തങ്ങളുടെ വിശുദ്ധഗ്രന്ഥം മണിക്കൂറുകളോളം തലയില്‍ വച്ചുകൊണ്ടാണ് നിന്നത്. വിമാനത്തില്‍ കയറിയശേഷം പെട്ടികള്‍ മടിയില്‍വച്ചാണ് അവര്‍ യാത്ര തുടര്‍ന്നത്. വിമാനത്തില്‍ നിന്ന് ഗുരു ഗ്രന്ഥ സാഹിബ് ജി മഹരാജ് വിമാനത്തില്‍ കയറി യാത്ര തുടങ്ങി എന്നാണ് അവര്‍ ഡല്‍ഹി ഗുരുദ്വാരയില്‍ വിവരമറിയിച്ചത്.
1430 പേജുകളുള്ള ഗുരു ഗ്രന്ഥ സാഹിബ് സിഖ് മതത്തിലെ അഞ്ചാമത്തെ ഗുരുവായിരുന്ന ഗുരു അര്ജുന് ദേവ്ജിയാണ് അനുയായികള്‍ക്കായി സമര്‍പ്പിച്ചത്.
Discussion about this post