കാബൂൾ: താലിബാൻ അധികാരം പിടിച്ച അഫ്ഗാനിസ്ഥാനിൽനിന്നും സ്വന്തം രാജ്യത്തെ പൗരന്മാരെ രക്ഷിക്കാനെത്തിയ ഉക്രൈൻ വിമാനം റാഞ്ചിയെന്ന് ആരോപണം. തങ്ങളുടെ വിമാനം തട്ടിയെടുത്ത് ഇറാനിലേക്കു കൊണ്ടുപോയെന്ന് ഉക്രൈൻ മന്ത്രി അറിയിച്ചു.
കഴിഞ്ഞയാഴ്ച ഉക്രൈൻ പൗരന്മാരെ ഒഴിപ്പിക്കാനായി കാബൂളിലെത്തിയ വിമാനമാണു തട്ടിയെടുത്തത്. കഴിഞ്ഞ ഞായറാഴ്ച തങ്ങളുടെ വിമാനം ചിലർ തട്ടിയെടുത്തുവെന്ന് ഉക്രൈൻ ഉപവിദേശകാര്യമന്ത്രി യെവ്ഗ്‌നെ യെനിൻ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ചയോടെ വിമാനം അജ്ഞാതരായ യാത്രക്കാരുമായി വിമാനം ഇറാനിലേക്കു പറന്നുവെന്നും മന്ത്രി പറഞ്ഞു. തങ്ങളുടെ പൗരന്മാർക്കു വിമാനത്താവളത്തിലേക്കു കടക്കാൻ കഴിയാത്തതിനാൽ രക്ഷാപ്രവർത്തന നടപടി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രി അറിയിച്ചു.