കാബൂള്‍: താലിബാന്‍ കൈയ്യടക്കിയ അഫ്ഗാന്‍ ഫുട്‌ബോള്‍ താരങ്ങളെ രാജ്യത്തിന് പുറത്തെത്തിക്കാന്‍ ഫിഫ. പ്രഫണല്‍ ഫുട്‌ബോള്‍ താരങ്ങളുടെ സംഘടനയായ ഫിഫ്‌പ്രോയും ഫിഫയും ചേര്‍ന്ന് ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍.
അഫ്ഗാനിസ്ഥാന്‍ വിടാന്‍ ആഗ്രഹിക്കുന്ന പുരുഷ-വനിത ഫുട്‌ബോള്‍ താരങ്ങളെ ഒഴിപ്പിക്കാന്‍ സംഘടനകള്‍ സഹകരിച്ച് പ്രവര്‍ത്തിച്ച് വരികയാണെന്ന് ഫിഫ സെക്രട്ടറി ജനറല്‍ ഫത്മ സമൗറ പറഞ്ഞു. തങ്ങള്‍ ഫിഫ്‌പ്രോയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.
മുന്‍പ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വീണ്ടും ചെയ്യാന്‍ കഴിയണമെന്നും ഫത്മ കൂട്ടിച്ചേര്‍ത്തു. കായിക താരങ്ങളെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കാന്‍ സര്‍ക്കാരുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഫിഫ്‌പ്രോ ട്വീറ്റ് ചെയ്തിരുന്നു.
കാബൂളിലെ യുഎസ് സൈനിക വിമാനത്തില്‍നിന്നു വീണു മരിച്ചവരില്‍ ദേശീയ ഫുട്‌ബോള്‍ താരം സാക്കി അന്‍വാരിയുണ്ടായിരുന്നു.
Our deepest condolences go out to the family, friends and teammates of young Afghan national team footballer Zaki Anwari, who reportedly died in a fall from a U.S. plane at Kabul airport on Monday. pic.twitter.com/2DgulUw1HD
— FIFPRO (@FIFPRO) August 19, 2021