കോവിഡ് വാക്‌സിനേഷനെതിരെ പ്രചാരണം നടത്തിയ റേഡിയോ അവതാരകന്‍ കോവിഡ് ബാധിച്ച് മരിച്ചു

Phil Valentine | Bignewslive

ടെന്നസി : കോവിഡ് വാക്‌സിനേഷനെതിരെ പ്രചാരണം നടത്തിയ റേഡിയോ അവതാരകന്‍ ഫില്‍ വാലന്റൈന്‍ (61) കോവിഡ് ബാധിച്ച് മരിച്ചു. നഷ്‌വില്ലെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേഡിയോ സ്‌റ്റേഷന്‍ സൂപ്പര്‍ടോക്ക് 99.7ലെ അവതാരകനായിരുന്നു.

കണ്‍സര്‍വേറ്റീവ് ടോക്ക് ഷോകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തിയാര്‍ജിക്കുന്നത്.കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനേഷനുകളില്‍ സംശയം ഉന്നയിച്ചിരുന്ന ഫില്‍ വാക്‌സീനെടുക്കാനും വിസമ്മതിച്ചിരുന്നു. കോവിഡ് വാക്‌സിനേഷനുകളില്‍ നിരവധി പഴുതുകളുണ്ടെന്ന് നിരന്തരം ആവര്‍ത്തിച്ചിരുന്ന ഇദ്ദേഹം എന്നാല്‍ കോവിഡ് പോസിറ്റീവായതോടെ നിലപാടുകള്‍ മാറ്റി. താന്‍ കോവിഡ് മൂലം മരിക്കുകയാണെങ്കില്‍ എല്ലാവരും വാക്‌സീന്‍ എടുക്കണമെന്ന് ഇദ്ദേഹം ശ്രോതാക്കളോട് പറഞ്ഞിരുന്നു.

കോവിഡ് പോസിറ്റീവായി അത്യാസന്ന നിലയില്‍ എത്തിയപ്പോഴേക്കും പറഞ്ഞ കാര്യങ്ങളെക്കുറിച്ചോര്‍ത്ത് ഫില്ലിന് കുറ്റബോധമുണ്ടായിരുന്നതായി ഇദ്ദേഹത്തിന്റെ സഹോദരന്‍ വെളിപ്പെടുത്തി.

Exit mobile version