കാബൂള്‍ : അഫ്ഗാന് മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സഹോദരന് ഹഷ്മത് ഗനി അഹ്മദ്സായ് താലിബാന് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഗ്രാന്‍ഡ് കൗണ്‍സില്‍ ഓഫ് കുച്ചിസിന്റെ മേധാവിയാണ് ഹഷ്മത് ഗനി.
താലിബാന് നേതാവ് ഖാലില്‍ ഉര് റഹ്മാന്റെയും മതപണ്ഡിതന് മുഫ്തി മഹ്മൂദ്സാക്കിറിന്റെയും സാന്നിധ്യത്തിലാണ് ഹഷ്മത് ഗനി താലിബാന് പിന്തുണ അറിയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ താലിബാന് അഫ്ഗാനില്‍ പുതിയ സര്‍ക്കാരിന് നേതൃത്വം കൊടുക്കുമെന്നാണ് വിവരം. നിയമ,മത, വിദേശ നയവിദഗ്ധര്‍ സര്ക്കാരിലുണ്ടായിരിക്കുമെന്ന് വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.
طالبان کا کہنا ہے کہ @ashrafghani کے بھائی حشمت غنی احمد زئی نے طالبان کی حمایت کا اعلان کیا ہے۔ طالبان رہنما خلیل الرحمٰن اور دینی عالم مفتی محمود ذاکری اس موقع پر موجود ہیں۔ ویڈیو مفتی ذاکری نے جاری کی ہے۔ pic.twitter.com/MmBIsRqwa4
— Tahir Khan (@taahir_khan) August 21, 2021
താലിബാന് കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ അഷ്റഫ് ഗനി കുടുംബത്തോടൊപ്പം രാജ്യം വിട്ടിരുന്നു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനായാണ് താന്‍ രാജ്യം വിട്ടതെന്ന് യുഎഇയില്‍ അഭയം തേടിയ ഗനി പിന്നീട് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിരുന്നു.
നാല് കാറുകള്‍ നിറയെ പണവുമായാണ് രാജ്യം വിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് നിഷേധിച്ച ഗനി തനിക്ക് ഷൂസ് മാറ്റാനുള്ള സമയം പോലും ലഭിച്ചില്ലെന്നും എത്രയും വേഗം രാജ്യം വിടാന്‍ സുരക്ഷാസേന ആവശ്യപ്പെടുകയായിരുന്നുവെന്നും അറിയിച്ചു.
Discussion about this post