കാബൂള്‍ : താലിബാന് പിടിച്ചടക്കിയ മൂന്ന് ജില്ലകള്‍ താലിബാന് വിരുദ്ധ സേന പിടിച്ചെടുത്തു. ബാനു, പോള്‍ ഇ ഹസര്‍, ദേ സലാഹ് എന്നീ ജില്ലകളാണ് താലിബാന്റെ നിയന്ത്രണത്തില്‍ നിന്ന് സേന പിടിച്ചെടുത്തത്.
പോരാട്ടത്തില്‍ അറുപതോളം താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം. പ്രവിശ്യയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് അഫ്ഗാനിലെ മുന്‍ സര്‍ക്കാര്‍ പ്രതിനിധിയും ഇറാന് ഇന്റര്‍നാഷണല്‍ എന്ന് പേരുള്ള യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേര്‍ഷ്യന്‍ ടിവി സ്റ്റേഷന്റെ മുതിര്‍ന്ന ലേഖകനുമായ താജുദന്‍ സോറൗഷ് ട്വീറ്റ് ചെയ്തു.
BREAKING:
An ex, Afgh government officials tell me that local resistances forces in Baghlan province have recaptured Banu and Pol-e-Hesar districts from the Taliban. They are advancing towards the Deh Salah district. About 60 Taliban fighters were killed or injured. pic.twitter.com/OX8CBUTcSO— Tajuden Soroush (@TajudenSoroush) August 20, 2021
അതേസമയം താലിബാനും താലിബാന് വിരുദ്ധ പ്രതിരോധ സേനയും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച് വൈരുദ്ധ്യമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
Discussion about this post