അബൂദാബി: അഫ്ഗാനിസ്താൻ താലിബാൻ ഭരണം നിയന്ത്രണത്തിലായതിന് പിന്നാലെ രാജ്യംവിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് അഭയം നൽകിയതായി യുഎഇ. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അഷ്‌റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നൽകി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. അഷ്‌റഫ് ഗനി അബുദാബിയിലെത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഞായാറാഴ്ച താലിബാൻ കാബൂൾ കീഴടക്കുന്നതിന് തൊട്ടുമുമ്പായിട്ട് ഗനി അയൽ രാജ്യമായ താജിക്കിസ്താനിലേക്ക് രക്ഷപ്പെടുകയായിരുന്നു. നാല് കാറുകളും ഹെലികോപ്ടർ നിറയെ പണവുമായിട്ടാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടതെന്നായിരുന്നു അഫ്ഗാനിലെ റഷ്യൻ എംബസിയുടെ വെളിപ്പെടുത്തൽ.
Discussion about this post