‘താലിബാൻ’ പദത്തിന് അർഥം ‘വിദ്യാർത്ഥി’, തുടക്കം സോവിയറ്റ് അധിനിവേശത്തിന് എതിരെ, യുഎസുമായും അൽഖ്വയ്ദയുമായും കൈകോർത്ത് വളർച്ച

കാബൂൾ: വിദ്യാർത്ഥി സംഘടനയായി വളർന്ന ‘താലിബാൻ’ പക്ഷെ എല്ലാക്കാലത്തും ലോകത്തിന് തന്നെ ഭീഷണിയായ അൽഖായിദ ഭീകരസംഘടനയുമായി അടുത്തബന്ധം സൂക്ഷിച്ച സംഘടനയാണ്. അഫ്ഗാനിസ്താനിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടമുണ്ടായിരുന്ന കാലത്ത് സോവിയറ്റ് യൂണിയൻ അധിനിവേശത്തിന് എതിരെ സംഘടിച്ച മുജാഹിദീൻ സംഘടനയിൽ നിന്നാണ് താലിബാൻ ഉത്ഭവം. താലിബാൻ എന്ന പഷോതോ പദത്തിന്റെ അർഥം വിദ്യാർഥിയെന്നാണ്. പഷ്തൂൺ ഗോത്രവിഭാഗത്തിന് ആധിപത്യമുള്ള താലിബാന്റെ പിറവി അഫ്ഗാനിൽ തന്നെയായിരുന്നു. 1994ലായിരുന്നു തുടക്കം. കാണ്ഡഹാറാണ് താലിബാന്റെ ആസ്ഥാനം.

2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ തകർത്ത അൽഖ്വായിദയോട് യുഎസിന് കടുത്ത വിരോധമാണെങ്കിലും അവർക്ക് പണവും പരിശീലനവും നൽകുന്ന താലിബാനോട് കൂട്ടുകൂടാൻ മടിയില്ല.

അൽ ഖായിദ നേതാവ് ഉസാമ ബിൻലാദനെ താലിബാൻ ഭരണകൂടം ഒളിപ്പിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്ക അഫ്ഗാനിസ്താനിൽ അധിനിവേശം നടത്തിയത് പതിറ്റാണ്ടുകളാണ്. ഒടുവിൽ അഫ്ഗാൻ ജനതയെ താലിഹാൻ ഭീകരർക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്ത് യുഎസ് പിന്മാറുകയും ചെയ്തു. ഇനിയൊന്നിലും ഇടപെടാനില്ലെന്നാണ് യുഎസിന്റെ കൈകഴുകൽ.

മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഉണ്ടാക്കിയ കരാർ പ്രകാരം താലിബാൻ അൽഖായിദയുമായി സഹകരിക്കില്ലെന്ന് വീണ്ടും ഉറപ്പ് നൽകിയിരിക്കുകയാണ്. മുമ്പും പലതവണ യുഎസിന് ഈ ഉറപ്പ് തന്നെ താലിബാൻ നൽകുകയും പാലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്.

അഫ്ഗാനിസ്താനിൽ വെച്ച് അൽഖായിദയ്ക്ക് പരിശീലനമുൾപ്പെടെ നൽകുന്ന താലികബാന്റെ വാക്ക് അമേരിക്ക കണ്ണടച്ച് വിശ്വസിച്ചെന്ന് കരുതാനും വയ്യ. ഏറ്റവും ഒടുവിൽ 2020ൽ ഉണ്ടാക്കിയ താലിബാൻ-ട്രംപ് സമാധാന കരാറിൽ അൽ ഖായിദ ഉൾപ്പെടെയുള്ള ഭീകരസംഘടനകളെ നിയന്ത്രിക്കണമെന്നതായിരുന്നു പ്രധാനവ്യവസ്ഥകളിലൊന്ന്. അത് പാലിക്കുന്നതിൽ ഉൾപ്പെടെ താലിബാൻ വീഴ്ചവരുത്തി. എങ്കിലും കുറ്റബോധമോ വീണ്ടുവിചാരമോ ഇല്ലാതെ യുഎസ് പൂർണമായും അഫ്ഗാനിൽ നിന്നും പിന്മാറിയിരിക്കുകയാണ്.

Exit mobile version