കാബൂള്‍: താലിബാന് കൈയ്യടക്കിയ അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടത് പണക്കൂമ്പാരവുമായിട്ടെന്ന് റിപ്പോര്‍ട്ട്.
നാല് കാറും ഒരു ഹെലികോപ്ടറും നിറയെ പണവുമായിട്ടാണ് ഗനി രാജ്യം വിട്ടതെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പണം ബാക്കിയായതോടെ റണ്‍വേയില്‍ ഉപേക്ഷിക്കുകയായിരുന്നു. റഷ്യന്‍ എംബസി വക്താവ് നികിത ഐഷെന്‍കോ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
താലിബാന് കാബൂള്‍ വളഞ്ഞതോടെയാണ് പ്രസിഡന്റ് രാജ്യം വിട്ട വാര്‍ത്തകള്‍ വന്നത്. താജിക്കിസ്ഥാന്‍ അഭയം നിഷേധിച്ചതോടെ ഒമാനിലെത്തിയ ഗനി, അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘നാല് കാറുകള്‍ നിറയെ പണവുമായാണ് അഷ്റഫ് ഗനി നാടുവിട്ടത് എന്നത് വലിയ പ്രത്യേകതയാണ്. പണം മുഴുവന്‍ ഹെലികോപ്റ്ററില്‍ നിറയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും മുഴുവന്‍ അതില്‍ കൊള്ളാത്തതിനെ തുടര്‍ന്ന് ബാക്കി റണ്‍വേയില്‍ ഉപേക്ഷിക്കേണ്ടിവന്നു,’ റഷ്യന്‍ നയതന്ത്ര വക്താവ് നികിത ഐഷെന്‍കോ ആരോപിച്ചു.
രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്ന് ഗനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അതേസമയം, ഗനി തങ്ങളെ വഞ്ചിച്ചുവെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളത്.
Discussion about this post