വാഷിംഗ്ടണ്‍ : അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. നടപടികള്‍ക്കായി സൈനികരുടെ എണ്ണം മൂവായിരത്തില്‍ നിന്നും അയ്യായിരമാക്കാന്‍ ദേശീയ സുരക്ഷ സേനയുമായുള്ള ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനമായി.
അഫ്ഗാനിസ്ഥാനില്‍ ശേഷിക്കുന്ന യുഎസ് പൗരന്മാരെയും ഇരുപത് വര്‍ഷത്തെ യുഎസ് സേനയുടെ സേവനത്തില്‍ സഹായിച്ച അഫ്ഗാനികളെയും ഒഴിപ്പിക്കുന്ന ദൗത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ബൈഡന് താലിബാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഫ്ഗാനില്‍ യുഎസ് സേനയുടെ അവസാന ദൗത്യമാണിത്. താലിബാന് ആക്രമണം രൂക്ഷമാകുമ്പോഴും സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് നിന്നുകൊണ്ടാണ് ബൈഡന്റെ പ്രഖ്യാപനം.
ബാല്‍ക് പ്രവിശ്യ തലസ്ഥാനമായ മസര്‍ ഇ ഷെരീഫ് തലസ്ഥാനം പിടിച്ചടക്കിയ താലിബാന് തലസ്ഥാനമായ കാബൂളിലേക്ക് മുന്നേറ്റം തുടങ്ങിയതിന് പിന്നാലെയാണ് കൂടുതല്‍ സേനയെ വിന്യസിക്കുന്നതായി സൈന്യം അറിയിച്ചത്.
Discussion about this post