ഇറ്റലിയെ ചുട്ടുപൊള്ളിച്ച് ‘ലൂസിഫര്‍’ ചുഴലിക്കാറ്റ്; യൂറോപ്പിന്റെ ചരിത്രത്തിലെ ഉയര്‍ന്ന താപനില 48.8 ഡിഗ്രി, അതീവ ജാഗ്രതാ നിര്‍ദേശം

Europe's hottest | Bignewslive

മിലാന്‍: യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില ഇറ്റലിയിലെ സിസ്ലി ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തു. 48.8 ഡിഗ്രി സെല്‍ഷ്യസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1977-ല്‍ ഗ്രീസിലെ ആതന്‍സില്‍ റിപ്പോര്‍ട്ട് ചെയ്ത 48 ഡിഗ്രി സെല്‍ഷ്യസിനെയാണ് ഇന്ന് മറികടന്നിരിക്കുന്നത്.

ലൂസിഫര്‍ എന്നു പേരു നല്‍കിയിട്ടുള്ള ചുഴലിക്കാറ്റാണ് ഇറ്റലിയില്‍ ഇത്രയും വലിയ ഉഷ്ണതരംഗത്തിന് ഇടയാക്കിയത്. ഇറ്റലിയുടെ വടക്കുഭാഗത്തേക്ക് നീങ്ങികൊണ്ടിരിക്കുന്ന കാറ്റ് തലസ്ഥാനമായ റോം നഗരത്തില്‍ ഉള്‍പ്പെടെ താപനില ഉയര്‍ത്തിയിട്ടുണ്ട്.

കനത്ത ചൂടിനെതുടര്‍ന്ന് വിവിധ മേഖലകളില്‍ ആരോഗ്യമന്ത്രാലയം ചുവപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന നഗരങ്ങളുടെ എണ്ണം എട്ടില്‍നിന്നും 15 ആയി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറിനിടെ സിസ്ലിയും കാലബ്രിയയിലും അടക്കം 300 തീപ്പിടിത്തങ്ങള്‍ അണയ്ക്കാനുള്ള ദൗത്യത്തിലാണെന്ന് അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആയിരത്തോളം ഏക്കര്‍ പ്രദേശത്തേക്ക് ഇതിനോടകം തീ പടര്‍ന്നിട്ടുണ്ട്. തീപ്പിടിത്തങ്ങളില്‍ ഇതുവരെ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമായി.

Exit mobile version