സോള്‍: കൊറിയന്‍ ഉപദ്വീപില്‍ നടക്കുന്ന രാഷ്ട്രീയനാടകങ്ങളുടെയും വാക്കുകളാല്‍ കൊമ്പു കോര്‍ക്കുന്നതും ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിച്ച് ദക്ഷിണകൊറിയന്‍ കലാകാരനായ ലിം യൂങ് സുന്. പുക തുപ്പുന്ന തോക്കും കയ്യില്‍ പിടിച്ച് നിറയൊഴിക്കാന്‍ തയ്യാറായി താഴേക്ക് നോക്കി നില്ക്കുന്ന കിം ജോങ് ഉന്‍, തൊട്ടു താഴെ വെടിയേറ്റ് മരിച്ച് വീഴുകയാണ് ട്രംപ്.
പക്ഷേ അവിടം കൊണ്ടും തീരുനില്ല. മങ്ങുന്ന വെളിച്ചത്തില്‍ പെട്ടന്നൊരു സന്ദേശം ‘ഷോ തുടരുക തന്നെ ചെയ്യും’. ഇത് ഏവരിലും ആശങ്ക ഉണര്‍ത്തി എന്നു വേണം പറയാന്‍. ദക്ഷിണകൊറിയയിലെ സോളില്‍ ഒരു ആര്‍ട്ട് എക്സിബിഷനിലെ ഇന്‍സ്റ്റലേഷനാണിത്. പരസ്പരം പോര്‍വിളിക്കുകയും വ്യക്തിപരമായ ആക്ഷേപങ്ങളുന്നയിക്കുകയുമൊക്കെ ചെയ്ത രണ്ട് ലോകനേതാക്കള്‍ പരസ്പരം സമരസപ്പെട്ട വര്‍ഷമാണ് കഴിഞ്ഞുപോകുന്നത്.
ആദ്യം മുതല്‍ ഇതുവരെയുള്ള സംഭവങ്ങളെയും ഇനി സംഭവിക്കാന്‍ പോകുന്നതിനെയും ആക്ഷേപ ഹാസ്യത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് തന്റെ ഇന്‍സ്റ്റലേഷനിലൂടെ ലിം യൂങ്. രാഷ്ട്രീയ കപടനാടകങ്ങളുടെ യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കാനാണ് ഇത്തരമൊരു ശ്രമമെന്നും ലിം യൂങ് കൂട്ടിച്ചേര്‍ത്തു. ഒരു സിനിമാ പോലെയാണ് ഇന്സ്റ്റലേഷന് അവതരിപ്പിച്ചിരിക്കുന്നത്. പണത്തെച്ചൊല്ലി വഴക്കിടുന്ന സുഹൃത്തുക്കളായാണ് കിമ്മിനെയും ട്രംപിനെയും അവതരിപ്പിച്ചിരിക്കുന്നത്. കാലക്രമേണ ട്രംപ് ഈടാക്കുന്ന കൂടിയ പലിശയെച്ചൊല്ലി കിം ഇടയുന്നതും ഒടുവില്‍ കിം ട്രംപിനെ വെടിവച്ച് കൊല്ലുന്നതുമാണ് ഇന്‍സ്റ്റലേഷന്റെ ഇതിവൃത്തം.
ഷോയ്ക്ക് മികച്ച പ്രതികരണമാണ് നാനാ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നത്. അതേ സമയം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ചിലര്‍ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ട്രംപിനെ മോശക്കാരനായി ചിത്രീകരിച്ചാല്‍ തങ്ങളുടെ രാജ്യസുരക്ഷ പോലും അപകടത്തിലാവില്ലേ എന്നാണ് അക്കൂട്ടരുടെ ചോദ്യം. എന്നാല്‍ ട്രംപ് ഭക്തര്‍ അല്ലാത്തവരെ ഇന്സ്റ്റലേഷന് സന്തോഷിപ്പിച്ചെന്നും ലിം യൂങ് അഭിപ്രായപ്പെട്ടു.
Discussion about this post