സിങ്കപ്പൂര്‍: പിറന്നുവീഴുമ്പോല് 212 ഗ്രാമുമായി പിറന്ന ക്വെക് യു ഷുവാന്‍ എന്ന പെണ്‍കുട്ടിക്ക് 13 മാസത്തെ ചികിത്സയ്ക്കൊടുവില്‍ പുനര്ജന്മം. ഒരു ആപ്പിളിന്റെ തൂക്കവും 24 സെന്റീമീറ്റര്‍ നീളവുമായി ജനിച്ച ക്വെകിന് ഇപ്പോള്‍ 6.3 കിലോഗ്രാം ആയി. ലോകത്ത് പിറന്നതില്‍ ഏറ്റവും ചെറിയ കുഞ്ഞ് അതിജീവിക്കാനുള്ള സാധ്യത വിരളമാണെന്ന ഡോക്ടര്‍മാരുടെ വിധിയെ തിരുത്തി എഴുതിയാണ് ക്വെക് ജീവിതത്തിലേയ്ക്ക് പിച്ചവെച്ചത്.
ആരോഗ്യമുള്ള കുഞ്ഞായി അവള് വീട്ടിലേയ്ക്ക് തിരിച്ചു. കഴിഞ്ഞവര്‍ഷം ജൂണ്‍ ഒമ്പതിന് സിംഗപ്പൂരിലെ ദേശീയ സര്‍വകലാശാല ആശുപത്രിയിലായിരുന്നു ക്വെക് ജനിച്ചത്. അമ്മയ്ക്ക് രക്തസമ്മര്‍ദം ഉയരുന്ന കടുത്ത രോഗമുണ്ടായതിനെ തുടര്‍ന്ന് ഗര്‍ഭത്തിന്റെ 25-ാം ആഴ്ചയില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് അതിവിദഗ്ധ ചികിത്സയാണ് കുഞ്ഞിന് നല്‍കിയത്. ക്വെക് ഇപ്പോള്‍ ആരോഗ്യവതിയായെന്നും ആശുപത്രി വിടാന്‍ ആരോഗ്യവതിയായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശ രോഗങ്ങളുള്ളതിനാല്‍ ക്വെക്കിന് വീട്ടില്‍ ശ്വസനസഹായി വേണ്ടിവരും. കാലക്രമേണ അവള് പൂര്‍ണസുഖം പ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Discussion about this post