ബ്രിട്ടനിൽ വാക്‌സിൻ സ്വീകരിച്ചവരിലും ഡെൽറ്റ വകഭേദം പടരുന്നു; നൂറുകണക്കിനാളുകൾ ആശുപത്രിയിൽ

ലണ്ടൻ: ബ്രിട്ടനിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് യുകെയിൽ പടരുന്നത്. രാജ്യത്ത് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച നൂറുകണക്കിന് പേരെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജൂലൈ 19നും ആഗസ്റ്റ് രണ്ടിനുമിടെ ഡെൽറ്റ വകഭേദം ബാധിച്ച് 1467 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 512 ആളുകളും വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണെന്നും അധികൃതർ പറഞ്ഞു. രോഗവ്യാപനമുള്ള സാഹചര്യത്തിൽ ലക്ഷണങ്ങളുള്ളവർ ആളുകൾക്കിടയിൽ കലരാതെ എത്രയും പെട്ടെന്ന് ഐസൊലേഷനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു.

ആസ്ട്രസെനക, മോഡേണ, ഫെസർബയോടെക് കമ്പനികളുടെ കോവിഡ് വാക്‌സിനാണ് ബ്രിട്ടനിൽ വിതരണം ചെയ്യുന്നത്. യുവാക്കളിൽ 75 ശതമാനവും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണ്.

Exit mobile version