ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി യുകെ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. വാക്സിനെടുത്തവർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഇനി ആവശ്യമില്ല.
ഇന്ത്യയെ നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്നും യുകെ ഒഴിവാക്കി. റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക് യുകെ മാറ്റിയത്. ഇതോടെ യുകെയിലെത്തുന്ന ഇന്ത്യക്കാർ വീടുകളിൽ 10 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. ഹോട്ടൽ ക്വാറന്റീൻ നിർബന്ധമല്ല.
ഈ ഇളവുകൾ ഞായറാഴ്ച രാവിലെ മുതലാകും പ്രാബല്യത്തിൽ വരിക. ഇന്ത്യക്ക് പുറമേ യുഎഇ, ഖത്തർ, ബഹറൈൻ തുടങ്ങിയ രാജ്യങ്ങളേയും റെഡ് ലിസ്റ്റിൽ നിന്നും യുകെ ആംബർ ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.
Discussion about this post