ജനീവ: കോവിഡ് വാക്‌സിന്റെ രണ്ടുഡോസുകൾക്കും പുറമേ ചില രാജ്യങ്ങൾ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനെ എതിർത്ത് ലോകാരോഗ്യ സംഘടന. വാസ്‌കിനേഷന് മൊറട്ടോറിയം ഏർപ്പെടുത്താനാണ് ലോകാരോഗ്യസംഘടനയുടെ ആഹ്വാനം.
ദരിദ്രരാജ്യങ്ങളിൽ വാക്‌സിന്റെ കടുത്ത ദൗർലഭ്യം നേരിടുന്ന പശ്ചാത്തലത്തിൽ രണ്ട് ഡോസിന് പുറമെ മൂന്നാം ഡോസും ചില രാജ്യങ്ങൾ നൽകുന്നത് നിർത്തിവെയ്ക്കാനാണ് സംഘടന ആവശ്യപ്പെടുന്നത്. വാക്‌സിൻ ലഭ്യമാകുന്ന സെപ്റ്റംബർ വരെയെങ്കിലും ബൂസ്റ്റർ ഡോസ് വിതരണം നിർത്തിവെക്കണമെന്ന് ഡബ്ല്യുഎച്ച്ഒ തലവൻ പറഞ്ഞു.
അതോടൊപ്പം തന്നെ മരുന്നുകമ്പനികൾ വിതരണത്തിൽ തുല്യത പാലിക്കണമെന്നും സമ്പന്നരാഷ്ട്രങ്ങൾക്ക് കൂടുതൽ വാക്‌സിൻ നൽകുന്നത് നിയന്ത്രിക്കണമെന്നും ലോകാരോഗ്യസംഘടന നിർദേശിക്കുന്നു.