ന്യൂസിലാന്റ്: 1970 -കളില്‍ പസഫിക് ദ്വീപ് നിവാസികള്‍ക്കെതിരെ നടന്ന കുടിയേറ്റ ആക്രമണത്തില്‍ ക്ഷമാപണം നടത്തി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍തേന്‍. ആ നീതികേടിന് ഔദ്യോഗികമായി ക്ഷമ ചോദിക്കുകയാണ് എന്നും ജസീന്ത പറഞ്ഞു.
ഡോണ്‍ റെയ്ഡില്‍ കുടിയേറ്റക്കാരെ അവരുടെ ജന്മനാടുകളിലേക്ക് തന്നെ തിരികെ നാടുകടത്തുകയായിരുന്നു. ഇത് കൂടുതലായും ബാധിച്ചത് പസഫിക് ദ്വീപുകളില്‍ നിന്നുമുള്ളവരെയാണ്. തുറന്ന മനസോടെ ഔപചാരികമായ ക്ഷമാപണം നടത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അന്നത്തെ നയത്തിന്റെ മുറിപ്പാടുകള്‍ ഇപ്പോഴും ആ മനുഷ്യരുടെ മനസിലുണ്ട് എന്നും ഈ ക്ഷമാപണം വളരെ അത്യാവശ്യമാണ് എന്ന് കരുതുന്നതായും പ്രധാനമന്ത്രി ജസീന്ത കൂട്ടിച്ചേര്‍ത്തു. ഓക്ക്ലാന്‍ഡിലെ ദുരിതബാധിത കുടുംബങ്ങള്‍, പസഫിക് ദ്വീപിലെ പ്രമുഖര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഒത്തുചേരലിലാണ് ആര്ഡേന് സംസാരിച്ചത്.
ടോംഗയിലെ പ്രിന്‍സസ് മെലെ സുയിലിക്കൂട്ടാപു, ന്യൂസിലാന്റ് സര്‍ക്കാരിന്റെ ജനങ്ങളോടുള്ള മനുഷ്യത്വരഹിതവും നീതിരഹിതവുമായ പെരുമാറ്റത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമത്തെ സ്വാഗതം ചെയ്തു. 1970 -കളുടെ തുടക്കത്തില്‍, ഡോണ്‍ റെയ്ഡ്സ് വിസ കാലാവധി കഴിഞ്ഞിട്ടും താമസിച്ചിരുന്ന ആളുകളുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും റെയ്ഡ് നടത്തി.
രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന് ശേഷം പസഫിക് ദ്വീപുകളില്‍ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെ ന്യൂസിലാന്റ് സ്വാഗതം ചെയ്തു. അതിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് തൊഴിലാളികള്‍ ആവശ്യമായിരുന്നു. 1976 ആയപ്പോഴേക്കും രാജ്യത്ത് 50,000 -ത്തിലധികം പസഫിക് ദ്വീപ് നിവാസികള്‍ ഉണ്ടായിരുന്നതായി സര്‍ക്കാര്‍ പറഞ്ഞു.
എന്നാല്‍, 1970 -ലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് തൊഴിലില്ലായ്മ ഇരട്ടിയാക്കി. അതോടെ കുടിയേറ്റക്കാരോടുള്ള സമീപനത്തിലും മാറ്റമുണ്ടാവുകയായിരുന്നു. ഉദ്യോഗസ്ഥര്‍ കുടിയേറ്റക്കാരെ ലക്ഷ്യം വച്ച് തുടങ്ങി. 1974 -ല്‍ ആരംഭിച്ച റെയ്ഡുകള്‍ ഒരു പതിറ്റാണ്ടോളം നീണ്ടുനിന്നു. ഈ നയം മത, രാഷ്ട്രീയ, സിവില്‍ ഗ്രൂപ്പുകളില്‍ നിന്നും മറ്റും വിമര്‍ശനങ്ങള്‍ ശക്തമായി.
അത് 1980 -കളുടെ തുടക്കത്തില്‍ നിര്‍ത്തലാക്കപ്പെട്ടു. ന്യൂസിലാന്റിലെ പസഫിക് പീപ്പിള്‍സ് മന്ത്രി ഓപിറ്റോ വില്യം സിയോ തന്നെയും ഈ ഓപ്പറേഷന്റെ ഇരയായിരുന്നു. ന്യൂസിലാന്റിലേക്ക് പോകുന്നതിനുമുമ്പ് സമോവയില്‍ ജനിച്ച അദ്ദേഹം, റെയ്ഡ് നടന്ന ദിവസം എന്റെ എപ്പോഴുമുണ്ട് എന്ന് പറഞ്ഞിരുന്നു.
Discussion about this post