ഒരു ആപ്പിള്‍ മുഴുവനായി വായിലാക്കാന്‍ സാധിക്കുമോ, അതും മുറിക്കാതെ തന്നെ..? കഴിയില്ല എന്ന് പറയാന്‍ 31കാരിയായ യുഎസ് വംശജ സാമന്ത രാംസ്ഡെലിന് സാധിക്കില്ല. ആപ്പിളല്ല, ഓറഞ്ച് ഉള്‍പ്പടെയുള്ള സാധനങ്ങള്‍ മുറിക്കാതെ തന്നെ കഴിക്കാന്‍ സാമന്തയ്ക്ക് സാധിക്കും. ഈ നേട്ടം സാമന്തയ്ക്ക് നേടി കൊടുത്തതാകട്ടെ, ഗിന്നസ് ബുക്കില്‍ ഇടവും.
തന്റെ വലിയ വായ കൊണ്ടുതന്നെ ടിക്ടോകില്‍ വൈറലായിരുന്നു സാമന്ത. വായുടെ വലിപ്പം കാണിക്കുന്ന നിരവധി വിഡിയോകളും ചിത്രങ്ങളും സാമന്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മറ്റാര്‍ക്കും തന്റെ അത്ര വലിപ്പമുള്ള വായ ഇല്ലെന്നറിഞ്ഞപ്പോഴാണ് ഗിന്നസ് റെക്കോര്‍ഡില്‍ ഒരു കൈ നോക്കാന്‍ സാമന്ത തീരുമാനിച്ചത്.
ഉടനടി, അടുത്തുള്ള ഡെന്റല്‍ ഡോക്ടറുടെ അടുത്തുപോയി വായയുടെ അളവും നോക്കി, തുടര്‍ന്നാണ് ഗിന്നസ് വേള്‍ഡ റെക്കോര്ഡ അധികൃതരെ വിവരമറിയിച്ചത്. 6.52 സെന്റിമീറ്ററാണ് സാമന്തയുടെ വായുടെ വലിപ്പം. കുട്ടിക്കാലത്ത് വായുടെ വലിപ്പം കാരണം പലരും സാമന്തയെ പരിഹസിക്കുമായിരുന്നു. ഇന്ന് ആ പരിഹാസങ്ങള്‍ക്കുള്ള മധുരപ്രതികാരം കൂടിയാണ് സാമന്തയുടെ ഈ നേട്ടം.
‘ഒരു വലിയ ശരീരഭാഗമോ അല്ലെങ്കില്‍ മറ്റുള്ളവരില്‍നിന്ന് എന്തെങ്കിലും വ്യത്യസ്തയോ ഉണ്ടെങ്കില്‍ സങ്കെേടപ്പടണ്ട കാര്യമില്ല. അവര്‍ ഗിന്നസ് ലോക റെക്കോഡിലേക്ക് പോകൂ. നിങ്ങളുടെ ആ കഴിവിനെ പറ്റി അഭിമാനിക്കൂ.’ എന്നാണ് മറ്റുള്ളവരോട് സാമന്തയ്ക്ക് പറയാനുള്ളത്.