ഹവാന: പരിശീലനത്തിനിടെ ഹാമര്‍ തലയ്ക്ക് വീണ് ചികില്‍സയിലായിരുന്ന യൂത്ത് ഒളിംപ്യനും ക്യൂബന്‍ അത്ലറ്റുമായ അലഗേന ഓസോറിയോ മരിച്ചു. ക്യൂബന്‍ നാഷണല്‍ സ്പോര്‍ട്സ് ഇന്‍സ്റ്റ്യൂട്ടാണ് മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.
കഴിഞ്ഞ ഏപ്രില്‍മാസമായിരുന്നു പരിശീലനത്തിനിടെ താരത്തിന്റെ തലയില്‍ ഹാമര്‍ പതിച്ചത്. അന്ന് മുതല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്നു. തലയ്ക്ക് കാര്യമായ പരിക്ക് സംഭവിച്ചിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
2018 ബ്രൂണേസ് അയേസില്‍ നടന്ന യൂത്ത് ഒളിംപിക്സില്‍ ഇവര്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. പാന്‍ അമേരിക്കന്‍ അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് കൊല്ലം മുന്‍പ് വെങ്കലവും നേടി അഭിമാനമായിരുന്നു. അത്ലറ്റിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് ക്യൂബന്‍ ദേശീയ സ്പോര്‍ട്സ് ഇന്‍സ്റ്റ്യൂട്ട് മേധാവി ഓസാള്ഡോ വെന്റോ അറിയിച്ചു.
Discussion about this post