ബാഗ്ദാദ് മാര്‍ക്കറ്റില്‍ ചാവേറാക്രമണം, 35 പേര്‍ മരിച്ചു : മരിച്ചത് അവസാന വട്ട ബലിപ്പെരുന്നാള്‍ ഒരുക്കങ്ങള്‍ക്കായി മാര്‍ക്കറ്റിലെത്തിയവര്‍

Bagdad | Bignewslive

ബാഗ്ദാദ് : ഇറാഖിലെ ബാഗ്ദാദ് മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തില്‍ 35 മരണം. അറുപതുപേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബലിപെരുന്നാള്‍ വിപണി സജീവമായ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്.

ആറ് മാസത്തിനിടെ ബാഗ്ദാദിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ടെലഗ്രാം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് അബു ഹംസ അല്‍-ഇറാഖി എന്ന ചാവേറാണ് ആക്രമണം നടത്തിയതെന്ന് ഐഎസ് അറിയിച്ചത്.

മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നതായാണ് വിവരം. ബലിപ്പെരുന്നാളിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി മാര്‍ക്കറ്റിലെത്തിയവരാണ് കൂടുതലും. സംഭവത്തെത്തുടര്‍ന്ന് ആക്രമണം നടന്ന പ്രദേശത്തെ സുരക്ഷ വിഭാഗം കമാന്‍ഡറെ അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി ഉത്തരവിട്ടു.കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version