ഈ വര്‍ഷത്തെ വിശ്വസുന്ദരിയായി 93 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളി
ഫിലിപ്പീന്‍സ് സുന്ദരി കത്രിയോന ഗ്രേ സ്വന്തമാക്കിയെങ്കിലും വേദി സാക്ഷ്യം വഹിച്ചത് ചരിത്രമുഹൂര്‍ത്തത്തിനും കൂടിയാണ്.
ആ വേദിയില്‍ മല്‍സരത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ട്രാന്‍സ്ജെന്‍ഡര്‍ മല്സരാര്ഥിയുമുണ്ടായിരുന്നു. സ്പെയിനിലെ ഇരുപത്തിയേഴുകാരി ആഞ്ചല പോണ്‍സെ. ആദ്യമായി മിസ് സ്പെയിന് ആകുന്ന ട്രാന്‍സ്ജെന്‍ഡറായി ചരിത്രത്തിലിടം പിടിച്ച ആഞ്ചല പ്രശസ്ത മോഡലാണ്.
‘ഈ നേട്ടം നിങ്ങള്‍ക്കുള്ളതാണ്, ആരുടെയും ശ്രദ്ധയില്പെടാത്തവര്ക്കായി, ശബ്ദമില്ലാത്തവര്‍ക്കായി, നമ്മെ ബഹുമാനിക്കുകയും സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന ഒരു ലോകം നാമര്‍ഹിക്കുന്നുണ്ട്. ഇന്നവിടെ ഞാന്‍ എത്തിനില്‍ക്കുന്നു. അഭിമാനപൂര്‍വം എന്റെ രാജ്യത്തെയും സ്ത്രീകളെയും മനുഷ്യാവകാശത്തെയും പ്രതിനിധാനം ചെയ്തുകൊണ്ട്.’- മത്സരശേഷം ആഞ്ചല ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
Get to know Miss Universe Spain 2018 and her journey to the crown.#MissUniverse airs LIVE Dec 16 at 7pm ET from Bangkok, Thailand only on @FOXtv. Who will take home the crown? pic.twitter.com/JplBvuBPs8
— Miss Universe (@MissUniverse) 15 December 2018
വിശ്വസുന്ദരി മത്സരത്തിന്റെ മറക്കാനാവാത്ത മുഹൂര്‍ത്തം എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് സംഘാടകര്‍ ആഞ്ചല വേദിയിലെത്തുന്ന വീഡിയോ പങ്കുവെച്ചത്. ഫ്ലാമെങോ എന്ന നൃത്തരൂപവും ആഞ്ചല സൗന്ദര്യവേദിയില്‍ അവതരിപ്പിച്ചിരുന്നു. ഈ വസ്ത്രം ധരിച്ച് പെര്‍ഫോം ചെയ്യുന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും അവള് പറയുന്നു. എപ്പോള്‍ എന്തു ചെയ്യാനാണോ നിങ്ങള്‍ക്ക് ആഗ്രഹം അപ്പോള്‍ അതു ചെയ്യലാണ് തന്റെ ഫെമിനിസമെന്നും ഈ സുന്ദരി പറയുന്നു.
ലോകമെങ്ങുമുള്ള ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗകാര്‍ക്കു പ്രചോദനമാകുന്ന ആഞ്ചലയുടെ വിജയം ഏറെ ആവേശത്തോടെയാണ് സൗന്ദര്യലോകം ഏറ്റെടുത്തിരിക്കുന്നത്. ആഞ്ചലയുടെ ചുവടുപിടിച്ച് കൂടുതല്‍ ട്രാന്സ്ജെന്ഡറുകള് മത്സരവേദികളിലെത്തുകയും വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കമാകുമെന്ന പ്രതീക്ഷയും പലരും പങ്കുവെയ്ക്കുന്നു.
Discussion about this post