കാന്‍ബറ: ഓസ്ട്രേലിയയിലെ മൂണി ബീച്ചില്‍ ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. കുടുംബത്തിലെ കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് രണ്ട്‌പേര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ചയാണ് സംഭവം. ഒഴുക്കില്‍പെട്ട് കാണാതായ യുവാവിനായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്.
മൂന്നുപേരും തെലങ്കാന സ്വദേശികളാണ്. മൂന്നു യുവാക്കളും ഒരേ കുടുംബത്തില്‍പെട്ടവരാണ്. കുട്ടികളെ രക്ഷാസേനയാണ് കരക്കെത്തിച്ചത്. ഇവരെ കോഫ്സ് ഹാര്‍ബര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബീച്ചില്‍ കളിക്കുന്നതിനിടെയാണ് കുട്ടികള്‍ തിരയില്‍പെട്ടത്. ഇവരെ രക്ഷിക്കാന്‍ റാഹത്തിനും ഭര്‍തൃപിതാവിനുമൊപ്പം വെള്ളത്തില്‍ ചാടിയ ജുനൈദിനെ കാണാതാവുകയായിരുന്നു. റാഹത്തിന്റെയും മുഹമ്മദിന്റെയും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു.
Discussion about this post