യാത്രയ്ക്കിടെ റോഡില്‍ നിലച്ചു പോയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ‘സഹായിക്കുന്ന’ കാട്ടാനയുടെ വീഡിയോ വൈറല്‍. ട്രക്കിന്റെ ബാറ്ററി തീര്‍ന്നതോടെ എഞ്ചിന് നിലയ്ക്കുകയായിരുന്നു. ഡ്രൈവര്‍ ഏറെ നേരം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
അപ്പോഴാണ് റോഡരികില്‍ വാഹനത്തെ വീക്ഷിച്ചിരുന്ന കാട്ടാന തുമ്പികൈ സഹായവുമായെത്തിയത്. ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയായ ഹബരാന വനമേഖലയോടു ചേര്‍ന്നുള്ള സ്ഥലത്താണ് സംഭവം.
റോഡരികില്‍ വാഹനത്തെ വീക്ഷിച്ചിരുന്ന കാട്ടാനയ്ക്ക് കുറച്ചു നേരം കഴിഞ്ഞതോടെ സംഗതി പിടിത്തം കിട്ടി. രണ്ടടി പിന്നോട്ട് വച്ച് ട്രക്കിനെ തുമ്പിക്കൈ കൊണ്ട് ഉന്തി സഹായിക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ശ്രമം വിജയിച്ചില്ല. വീണ്ടും ആന ഒന്നുകൂടി ഉഷായി. കുറച്ചു കൂടി ശക്തിയെടുത്ത് ഉന്തി. ഇതോടെ വണ്ടി സ്റ്റാര്‍ട്ടായി. ആന ഞാനൊന്നുമറിഞ്ഞില്ലെന്നേ എന്ന മട്ടില്‍ കാട്ടിലേക്ക് കയറിപ്പോകുകയും ചെയ്തു.
Discussion about this post